കണ്ണൂര്‍ കൂത്തുപറമ്പില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

കണ്ണൂര്‍ കൂത്തുപറമ്പിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.

Story Highlights – car fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top