ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം

chadayamangalam chinjurani cpi candidate

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം. വനിത സ്ഥാനാർത്ഥി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പരിഗണിച്ചാണ് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയത്. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം പ്രകാശ് ബാബു റിപ്പോർട്ട് ചെയ്തു.

ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഐ ജില്ലാ നേതൃയോഗങ്ങളിലാണ് കൈക്കൊണ്ടത്. ജയസാധ്യത പരിഗണിച്ച് എ മുസ്തഫയെ സ്ഥാനാർത്ഥിയാക്കണമെന്ന് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ വനിത സ്ഥാനാർത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കുന്നത്.

സ്ഥാനാർത്ഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Story Highlights – chadayamangalam chinjurani cpi candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top