കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ

congress candidate list tomorrow says kc venugopal

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.

അതേസമയം, നേമത്ത് കെ.മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേമത്ത് രുത്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങൾ സിപിഐഎമ്മിൽ നിന്ന് തന്നെകാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

എന്നാൽ പി.സി ചാക്കോയുടെ രാജി വിഷയത്തെ കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചില്ല. വിഎം സുധീരൻ മാത്രമാണ് കോൺഗ്രസ് മുതിർന്ന നേതൃനിരയിൽ നിന്ന് പി.സി ചാക്കോയുടെ രാജിയിൽ പ്രതികരിച്ചത്.

Story Highlights – congress candidate list tomorrow says kc venugopal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top