Advertisement

കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സിപിഐഎം?

March 10, 2021
Google News 1 minute Read

കുറ്റ്യാടി സീറ്റില്‍ പുനരാലോചനയ്ക്ക് സിപിഐഎം ഒരുങ്ങുന്നുവെന്ന് സൂചന. കേരളാ കോണ്‍ഗ്രസ് എമ്മുമായും സിപിഐഎം ആശയവിനിമയം നടത്തും. സംസ്ഥാന നേതൃത്വം നേരത്തെ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. ജില്ലാ തല ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം. തിരുവനമ്പാടിയും കുറ്റ്യാടിയും വെച്ചുമാറാനും സാധ്യതയുണ്ട്.

അതേസമയം കുറ്റ്യാടി ഒഴിച്ചുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കേരളാ കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചു. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു. എന്നാല്‍ പ്രദേശത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥിയെ സിപിഐഎമ്മുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം അറിയിച്ചു.

Read Also : ‘ചെങ്കൊടിയുടെ മാനം കാക്കാൻ’; കുറ്റ്യാടിയിൽ വൻ പ്രതിഷേധ മാർച്ച്

ഇന്ന് വൈകീട്ടാണ് കുറ്റ്യാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നത്. കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടില ചിഹ്നത്തില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി വേണ്ടെന്നും അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നും പ്രതിഷേധക്കാര്‍.

Story Highlights – cpim, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here