‘ചെങ്കൊടിയുടെ മാനം കാക്കാൻ’; കുറ്റ്യാടിയിൽ വൻ പ്രതിഷേധ മാർച്ച്

hundreds conquer road kutiyadi march

കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച്. കുറ്റ്യാടിയിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്.

സിപിഐഎം പതാകയേന്തിയാണ് നൂറുകണക്കിന് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. കുറ്റ്യാടി സീറ്റ് കോരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളും പാർട്ടി അനുഭാവികളും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

രണ്ടില ചിഹ്നത്തിൽ തങ്ങൾക്ക് സ്ഥാനാർത്ഥി വേണ്ടെന്നും അരിവാൾ ചുറ്റിക ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണമെന്നും പ്രതിഷേധക്കാർ പറയുന്നു.

‘ചെങ്കൊടിയുടെ മാനം കാക്കാൻ’ എന്ന ബാനർ പിടിച്ചുകൊണ്ടാണ് കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച്.

Story Highlights – hundreds conquer road kutiyadi march

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top