ഇടത് മുന്നണി ശക്തിപ്പെടണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്; കൊട്ടാരക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍

ഇടത് മുന്നണി ശക്തിപ്പെടണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കൊട്ടാരക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍. ജനങ്ങളുടെ താത്പര്യമാണ് പ്രധാനം. വികസനമാണ് പ്രധാനം. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സംഘടനാപരമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ജനങ്ങളുടെ വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.

മുന്‍പ് യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഇടത് മുന്നണി ശക്തിപ്പെടണമെന്ന കരുതുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – CPIM candidate K.N. Balagopal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top