ഇന്ത്യയെക്കാൾ പ്രതിഭകൾ കൂടുതലുള്ളത് പാകിസ്താനിൽ: അബ്ദുൽ റസാഖ്

ഇന്ത്യയെക്കാൾ പ്രതിഭകൾ കൂടുതലുള്ളത് പാകിസ്താനിലെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. അതുകൊണ്ട് തന്നെ ഇന്ത്യയെയും പാകിസ്താനെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അബ്ദുൽ റസാഖ് പറഞ്ഞു. ക്രിക്കറ്റ് പാകിസ്താനു നൽകിയ അഭിമുഖത്തിലാണ് റസാഖിൻ്റെ പ്രതികരണം.
“വിരാട് കോലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാകിസ്താൻ താരങ്ങളെയും തമ്മിൽ താരതമ്യം ചെയ്യരുത്. കാരണം, പാകിസ്താനിൽ കൂടുതൽ പ്രതിഭകളുണ്ട്. നമ്മുടെ ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസുഫ്, ഇൻസമാം ഉൾ ഹഖ്, സഈദ് അൻവർ, സഹീർ അബ്ബാസ്, ഇജാസ് അഹ്മദ് പോലെ ഒട്ടേറെ മഹത്തായ കളിക്കാർ നമുക്കുണ്ട്. കോലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട് കളിക്കാരാണ്. ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നടന്നാലേ രണ്ട് പേരിൽ ആരാണ് മികച്ച താരമെന്ന് പറയാനാവൂ. കോലി നല്ല താരമാണ്. പാകിസ്താനെതിരെ നന്നായി കളിച്ചിട്ടുമുണ്ട്. എനിക്ക് അദ്ദേഹത്തോട് വെറുപ്പുമില്ല. പക്ഷേ, ഇന്ത്യക്കാർ അവരുടെ താരങ്ങളെ നമ്മുടെ താരങ്ങളുമായി താരതമ്യം ചെയ്യുന്നില്ലെങ്കിൽ നമ്മൾ തിരിച്ചും അങ്ങനെ ചെയ്യേണ്ടതില്ല.”- റസാഖ് പറഞ്ഞു.
Story Highlights – Pakistan Has More Talent: Abdul Razzaq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here