ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും

Tewatia Chakravarthy fit Chahar

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും. ഫിറ്റസ്ന് ടെസ്റ്റിൽ രണ്ട് തവണയും വരുൺ ചക്രവർത്തി പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയും ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു എന്ന് സൂചനയുണ്ട്. ഇവർക്ക് പകരമാണ് രാഹുൽ ചഹാറിനെ പരിഗണിക്കുന്നത്.

ടെസ്റ്റ് പരമ്പരയിൽ ബാക്കപ്പ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്ന കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചൽ എന്നിവരെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം റിലീസ് ചെയ്തിരുന്നു. എന്നാൽ, ബാക്കപ്പ് താരങ്ങളിൽ ഉണ്ടായിരുന്ന രാഹുൽ ചഹാറിനെ ഒഴിവാക്കിയിട്ടില്ല. ഇത് താരത്തെ ടി-20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തുമെന്നതിൻ്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.

Read Also : പരുക്ക്; നടരാജന് ടി-20 പരമ്പര നഷ്ടമായേക്കും

അതേസമയം, വരുൺ ചക്രവർത്തി രണ്ട് തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ തെവാട്ടിയ രണ്ടാം തവണ ടെസ്റ്റ് പാസായെന്നും നിലവിൽ താരം അഹ്മദാബാദിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിലാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരുണിനെ ടി-20 ടീമിലേക്ക് പരിഗണിച്ചതിൽ സെലക്ഷൻ കമ്മറ്റിക്കെതിരെ ആരോപണമുയർന്നിരുന്നു. ഒക്ടോബറിന് ശേഷം സംസ്ഥാനതലത്തിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന താരത്തെ ടീമിലേക്ക് പരിഗണിച്ചതാണ് വിമർശനത്തിന് കാരണം.

മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

Story Highlights – Rahul Tewatia Varun Chakravarthy are not fit Rahul Chahar in T20 team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top