Advertisement

വാസ്തു പ്രൗഢിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന വൈറ്റ് ടെമ്പിൾ ; പ്രശസ്തമായ വാട് റാംഗ് ഖുൻ

March 10, 2021
Google News 2 minutes Read

സഞ്ചാരികളെ ആകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ വ്യത്യസ്‌തകൾ നിറഞ്ഞ രാജ്യമാണ് തായ്‌ലാന്റ്. തായ്‌ലാന്റിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് റാംഗ് ഖുൻ. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണിത്. വൈറ്റ് ടെമ്പിൾ എന്നറിയപ്പെടുന്ന വാട് റാംഗ് ഖുൻ തായ്‌ലാന്റിലെ ചിയാങ് റായിയുടെ പ്രാന്ത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. റാംഗ് ഖുൻ കെട്ടിടത്തിന്റെ അത്ഭുതകരമായ ഘടന കാണുന്നതിനും ഭംഗി ആസ്വദിക്കുന്നതിനായും നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.

വൈറ്റ് – മഞ്ഞ നിറമാണ് റാംഗ് ഖുന്റെ പ്രധാന ആകർഷണം . ഇത് ബുദ്ധന്റെ ശുദ്ധി, പ്ലാസ്റ്ററിനോട് ചേർന്ന ഗ്ലാസ് കഷണങ്ങൾ, ജ്ഞാനോദയം ലഭിച്ച ജ്ഞാനം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. 1997 ലാണ് ചൽമർചായ് കോസ്പിപത്ത് വളരെ മനോഹരമായ ഈ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സ്വന്തം ചെലവിലാണ് ചൽമർചായ് തന്റെ കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിരുന്നത്. ഏകദേശം 20 വർഷക്കാലം അദ്ദേഹം തന്റെ പൈൻറിംഗുകൾ വിറ്റു നിർമ്മാണത്തിനായുള്ള പണം കണ്ടെത്തി .

മറ്റാരുടെയും സഹായമോ പണമോ ചൽമർചായ് സ്വീകരിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നു വേണം കരുതാൻ. അതിനാൽ ചീഫ് എൻജിനീയറായ തന്റെ സഹോദരന് ചൽമർചായ് തന്റെ ആശയം പറഞ്ഞു കൊടുത്ത് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്.

Read Also : നിറങ്ങളുടെ വർണ്ണ വ്യത്യാസം ; ആകാശമൊരുക്കുന്ന ചില്ലുചീളുകൾ

ആരെയും ആകർഷിക്കുന്ന വിധം മനോഹരമാണ് ഈ കെട്ടിടം. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വാസ്തു പ്രൗഢിയിലുള്ള അനവധി കെട്ടിടങ്ങൾ തായ്‌ലാന്റിന്റെ പല ഭാഗത്തായി കാണാൻ കഴിയും.

Story Highlights – Thailand’s Truly Mesmerizing White Temple Wat Rong Khun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here