പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായി; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ. വി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ എ. വി ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ. വി ഗോപിനാഥ് പറഞ്ഞു.
പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ പല തവണ അറിയിച്ചതാണ്. പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉണ്ടായില്ല. കോൺഗ്രസിന് ശക്തമായ നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും എ. വി ഗോപിനാഥ് പ്രതികരിച്ചു.
പെരിങ്ങോട്ടുകുറിശ്ശിയിൽ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി എ. വി ഗോപിനാഥ് ഇന്ന് യോഗം ചേർന്നിരുന്നു. പ്രശ്നപരിഹാരം വൈകുന്നതിനെ തുടർന്നാണ് ഭാവി പരിപാടികൾ തീരുമാനിക്കാൻ യോഗം ചേർന്നത്. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Story Highlights – a v gopinath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here