മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം

attck mamata banerjee protest

മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.

നന്ദിഗ്രാമിൽ പ്രചരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജി ആക്രമിക്കപ്പെട്ടു എന്ന വാർത്തക്കു പിന്നാലെയാണ് പശ്ചിമബംഗാളിൽ വ്യാപകപ്രതിഷേധം ഉണ്ടായത്. കൊൽക്കത്ത നഗരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ തെരുവിലിറങ്ങി. പലയിടത്തും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചു. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന സർവകലാശാലകളിൽ പ്രതിഷേധിച്ചു.

ബംഗാൾ ഗവർണർ ജഗദീപ് ദങ്കർ എസ് എസ് കെ എം ആശുപത്രിയിൽ മമതാ ബാനർജിയെ കാണാനെത്തി. ഗവർണർക്ക് നേരെ തൃണമൂൽ പ്രവർത്തകർ ഗോബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കി. ഗൂഢാലോചനയുടെ ഭാഗമായി മനപൂർവ്വമായ ആക്രമണമാണ് തനിക്കുനേരെ ഉണ്ടായതെന്നാണ് മമതാ ബാനർജിയുടെ ആരോപണം. എന്നാൽ തോൽവി ഭയന്ന് മമതാ നാടകം കളിക്കുകയാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രാദേശിക ഭരണകൂടത്തിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം തൃണാമൂൽ കോൺഗ്രസിൻറെ പ്രകടനപത്രിക ഇന്ന് ഇന്ന് പുറത്തിറക്കും. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷിനെ ജമുരിയയിലെ സ്ഥാനാർത്ഥിയായി ആയി സംയുക്ത മോർച്ച പ്രഖ്യാപിച്ചു.

Story Highlights – attck on mamata banerjee protest in bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top