സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശ്ശൂരില്‍

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട.
വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളിലേക്ക് പരിഗണിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് ഒരു സീറ്റിലേക്ക് ചുരുക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയ പട്ടിക ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിക്കും. ശനിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
Story Highlights – BJP election committee meeting to decide candidates today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here