രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചത് 2.52 കോടി പേര്‍

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇന്നലെ 9,22,039 പേര്‍ വാക്‌സില്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.52 കോടി കടന്നു. അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കേസുകള്‍ ഉയരുകയാണ്.

ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. മഹാരാഷ്ട്രയില്‍ 13,659 പുതിയ പോസിറ്റീവ് കേസുകളും 54 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ലാതെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

Story Highlights – covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top