ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പശുവെന്ന് ഗുജറാത്ത് ഗവർണർ

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രത്. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാർഷിക മേഖലയ്ക്കും സഹായിക്കുന്നതിനാൽ പശു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണെന്ന് ഗവർണർ പറഞ്ഞു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദത്ത കൃഷി പൂർണമായും പശുക്കളെ ആശ്രയിച്ചാണ്. പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്ടീരിയകൾ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. മണ്ണിന്റെ വളക്കൂർ വർധിച്ചാൽ കർഷകരുടെ വരുമാനം വർധിക്കും. ഗുജറാത്തിലെ അമൂൽ ഇതിന് ഉദാഹരണമാണെന്നും ആചാര്യ ദേവ് വ്രത് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here