സെമിനാറിനിടെ വിവസ്ത്രയാക്കി; പാൻഡാ എക്‌സ്പ്രസിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി

employee serious allegation against panda express

ലോകപ്രശസ്ത അമേരിക്കൻ ഫാസ്റ്റ്ഫുഡ് ശൃംഖലയായ പാൻഡാ എക്‌സ്പ്രസിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി രംഗത്ത്. സെമിനാറിനിടെ മറ്റ് സഹപ്രവർത്തകരുടെ മുന്നിൽ തന്നെ വിവസ്ത്രയാക്കിയെന്നും സഹപ്രവർത്തകനെ ആലംഗിനം ചെയ്യാൻ നിർബന്ധിച്ചുവെന്നും ജീവനക്കാരി വെളിപ്പെടുത്തി. കമ്പനിക്കെതിരെ

കാലിഫോർണിയയിലെ സാന്റ് ക്ലാരിറ്റയിലെ പാൻഡാ എക്‌സ്പ്രസിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് കമ്പനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2019ൽ കമ്പനി ജീവനക്കാർക്കായി സംഘടിപ്പിച്ച ‘സെൽഫ് ഇംപ്രൂവ്‌മെന്റ്’ സെമിനാറിന്റെ ഭാഗമായാണ് യുവതിക്ക് ഇത്തരം പ്രവൃത്തികളിലൂടെ കടന്നുപോകേണ്ടി വന്നത്.

സെമിനാറിന്റെ ഭാഗമായി ഒരു കൂട്ടം സഹപ്രവർത്തകരുടെ മുന്നിൽവച്ച് വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ സെമിനാർ നടത്തുന്നവർ പറഞ്ഞു. ഇതിന് നിർബന്ധതിയാകേണ്ടി വന്നു പെൺകുട്ടിക്ക്. മറ്റൊരു സഹപ്രവർത്തകനോടും ഇക്കാര്യം പറഞ്ഞു. എന്നാൽ വസ്ത്രം അഴിക്കുന്നതിനിടെ അയാൾ പൊട്ടിക്കരഞ്ഞുവെന്നും അപ്പോൾ വിവസ്ത്രയായി നിൽക്കുന്ന തന്നോട് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ പറഞ്ഞുവെന്നും യുവതി ആരോപിക്കുന്നു.

അലൈവ് സെമിനാർസ് ആന്റ് കോച്ചിംഗ് അക്കാദമിയാണ് ഈ വിവാദ സെമിനാർ കമ്പനിയിൽ സംഘടിപ്പിച്ചത്. എന്നാൽ ഇത്തരം സെമിനാറുകളുമായി കമ്പനിക്ക് ഒരു ബന്ധവുമില്ലെന്ന് പാൻഡ ഗ്രൂപ്പ് അറിയിച്ചു.

Story Highlights – employee serious allegation against panda express

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top