കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക നാളെ

kpa majeed mullappally ramachandran

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിയെയും നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ചര്‍ച്ചകള്‍ നടത്തി. അധിക സീറ്റില്‍ തീരുമാനമായില്ലെന്നും മജീദ്.

Read Also : കാസർ​ഗോഡ് കെ. എം ഷാജി വേണ്ട; നിലപാടിലുറച്ച് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയും നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഒറ്റഘട്ടമായി പട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നാളെ വൈകീട്ട് ആറ് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരും. തുടര്‍ന്ന് പട്ടിക പ്രഖ്യാപിക്കും.

Story Highlights – congress, muslim league, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top