ഇ. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ സിപിഐയിൽ പ്രതിഷേധം

ഇ. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം. സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം ബങ്കളം കുഞ്ഞികൃഷ്ണനാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഇ. ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനം കുഞ്ഞികൃഷ്ണൻ രാജിവച്ചു. സിപിഐ ജില്ലാ സെക്രട്ടറിക്ക് ബങ്കളം കുഞ്ഞികൃഷ്ണൻ രാജിക്കത്ത് നൽകി.

ഇ. ചന്ദ്രശേഖരനെ വീണ്ടും മത്സരിക്കുന്നതിനെതിരെ ബ്രാഞ്ച് സെക്രട്ടറിമാരും രം​ഗത്തെത്തി. പത്തോളം ബ്രാഞ്ച് സെക്രട്ടറിമാർ നിയോജക മണ്ഡലം കൺവെൻഷൻ ബഹിഷ്ക്കരിക്കുകയും ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. മടിക്കൈ, അമ്പലത്തുക്കര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

മൂന്നാം തവണ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഇ ചന്ദ്രശേഖരൻ നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ചന്ദ്രശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന കൗൺസിൽ നിർദേശിച്ചത്.

Story Highlights – Cpi, E Chandrasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top