‘ഇവിടെയുള്ളവരുടെ പീഡനം കാരണമാണ് ആഫ്രിക്കയിലെത്തിയത്’: പിവി അൻവർ

went to Africa because of harassment says pv anwar

കക്കാടംപൊയിലെ തടയണയ്‌ക്കെതിരെ നടന്ന വിമർനങ്ങളും തനിക്കെതിരെ നടന്ന പീഡനങ്ങളും കാരണമാണ് താൻ ആഫ്രിക്കയിലെത്തിയതെന്ന് പിവി അൻവർ ട്വന്റിഫോറിനോട്. തെരഞ്ഞെടുപ്പിന് ശേഷം തന്നെ ദ്രോഹിച്ചവർക്കായി തിരുവനന്തപുരത്ത് ചായ സൽക്കാരം നടത്തുമെന്നും പിവി അൻവർ പറഞ്ഞു.

‘ആഫ്രിക്കയിലെ സിയാറാ ലിയോണിൽ ഞാൻ 25 തടയണ കെട്ടിയിട്ടാണ് വരുന്നത്. അഞ്ച് തടയണ കൂടി കെട്ടാനിരിക്കുകയാണ്. അവിടെ മനുഷ്യൻ പട്ടിണി കിടക്കരുത് എന്നാണ് നയം. ഇവിടെ മനുഷ്യൻ പട്ടിണി കിടന്നാലും കുരങ്ങ് ജീവിച്ചാൽ മതിയെന്നാണ്.’- പിവി അൻവർ പറഞ്ഞു.

ആഫ്രിക്കയിലെ 25,000 കോടി രൂപയുടെ തന്റെ പദ്ധതി വലിയ നിലയിലേക്ക് മാറുമെന്നും ആറായിരം മലയാളികൾക്ക് അവിടെ തൊഴിൽ നൽകുമെന്നും പിവി അൻവർ പറഞ്ഞു.

6660 കോടി രൂപയാണ് തന്റെ ഇൻവെസ്റ്റ്‌മെന്റ്. എന്നാൽ ഈ 6660 കോടി രൂപ ഇപ്പോൾ നൽകേണ്ടതില്ല. ലാഭവിഹിതത്തിൽ നിന്ന് വർഷങ്ങൾ കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന് പിവി അൻവർ പറയുന്നു.

Story Highlights – PV Anwar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top