Advertisement

ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി

March 12, 2021
Google News 1 minute Read

ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. ചാലക്കുടിയിൽ ടി. ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജിവച്ചത്.

ബൂത്ത് പ്രസിഡന്റുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജിവച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നാണ് പ്രവർത്തകരുടെ ആവശ്യം.

ചാലക്കുടിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികൾ രാജി ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചത്.

Story Highlights – congress, chalakkudy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here