കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ

kerala congress joseph candidate list tomorrow

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്ഥാനാർത്ഥികളാകും.

മൂവാറ്റുപുഴ വച്ചുമാറണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ് സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനുള്ള തീരുമാനം. നാലിടത്ത് പുതുമുഖങ്ങൾ മൽസരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ ജോസഫായിരിക്കും സ്ഥാനാർഥി. കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാർഥിയാകും.

ഏറ്റുമാനൂരിൽ യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന അധ്യക്ഷന്മാരായ പ്രിൻസ് ലൂക്കോസും മൈക്കിൾ ജയിംസുമാണ് പരിഗണനയിലുള്ളത്. ചങ്ങനാശേരിയിൽ സി.എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസിന്റെയും വി.ജെ ലാലിയുടേയും പേരുകളാണ് പരിഗണിക്കുന്നത്. തിരുവല്ല സീറ്റിൽ ജോസഫ് എം.പുതുശേരിക്കും കുഞ്ഞുകോശി പോളിനുമാണ് സാധ്യത. തൃക്കരിപ്പൂരിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കാസർകോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് എന്നിവരുടെ പേരിനാണ് മുൻഗണന. മലബാറിലെ സീറ്റിൽ മുതിർന്ന നേതാവ് ജോണി നെല്ലൂരിനെ പരിഗണിച്ചെങ്കിലും പുതുമുഖങ്ങൾ മതിയെന്ന നിർദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top