Advertisement

ഭൂമിയേക്കാൾ പഴക്കമുള്ള അപൂർവ വസ്തു, സഹാറ മരുഭൂമിയിൽ നിന്നും കണ്ടെടുത്തു

March 12, 2021
Google News 1 minute Read

ഭൂമിയേക്കാൾ പഴക്കമുള്ള ഒരു വസ്തുവിനെ സഹാറ മരുഭൂമിയിൽ നിന്നും കണ്ടെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷം സഹാറ മരുഭൂമിയിൽ നിന്നും കണ്ടെടുത്ത ഉൽക്കയ്ക്ക് ഏതാണ്ട് 4.56 ബില്യൺ വർഷമാണ് പഴക്കം കണക്കാക്കുന്നത്. ഭൂമിയുടെ പ്രായമാകട്ടെ 4.54 ബില്യൺ വർഷവും. ഇ സി 002 അഥവാ Erg Chech 002 എന്ന് പേരിട്ടിരിക്കുന്ന ഉൽക്കയാണ് അത്ഭുതമായിരിക്കുന്നത്. അപൂർവ ഉൽക്കയെക്കുറിച്ചുള്ള പഠനം പിഎൻഎഎസ് ജേർണലിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാവിയിൽ ഗ്രഹമാകുമെന്ന് കരുതപ്പെടുന്ന പ്ലൂട്ടോ പ്ലാനറ്റ് വിഭാഗത്തിൽ പെട്ട പാറയുടെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. നമ്മുടെ സൗരയുഥത്തിൽ ഏകദേശം 20 ലക്ഷം പ്രായമുള്ളപ്പോഴാണ് ഇവയുടെ ജനനം. സൗരയുഥത്തിൽ ഇപ്പോൾ കാണപ്പെടുന്ന ഗ്രഹങ്ങളെല്ലാം ഏതാണ്ട് 4.57 ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ടതാണെന്ന് കരുതപ്പെടുന്നു. സൂര്യൻ 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായതാണ്.

ഫ്രാൻസിലെ ഷോൺ അലിക്സ് ബാരെറ്റെ എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമിയെക്കാൾ പ്രായമേറിയ ഉൽക്കയെ തിരിച്ചറിഞ്ഞത്. സൂര്യനോട് അടുത്തുവച്ചുണ്ടായ കൂട്ടിയിടിയിൽ നിന്നാണ് ഈ അപൂർവ ഉൽക്കയേ കണ്ടെത്തിയത്. ഉയർന്ന ചൂടിൽ ഉരുകിയതോടെ മാഗ്മയുടെ ഭാഗമായിരുന്ന പാറക്കല്ലാണിതെന്ന് കരുതപ്പെടുന്നു. പച്ച , മഞ്ഞയും പച്ചയും കലർന്നത്, മഞ്ഞയും തവിട്ടു നിറവും കലർന്നത് തുടങ്ങി നിറങ്ങൾ ചിതറി കിടക്കുന്ന നിലയിലാണ് ഈ ഉൽക്കാശില കാണപ്പെട്ടത്.

Read Also : ഭൂമിയുടെ അകക്കാമ്പിൽ പുതിയൊരു പാളി; ശാസ്ത്രലോകത്തിനു അത്ഭുതം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here