കുറ്റ്യാടിയിൽ മത്സരിച്ചാൽ സിപിഐഎമ്മിന് വേണ്ടി ജീവൻ കളഞ്ഞു നിൽക്കും : മുഹമ്മദ് ഇഖ്ബാൽ 24നോട്

കുറ്റ്യാടിയിൽ മത്സരിച്ചാൽ സിപിഐഎമ്മിന് വേണ്ടി ജീവൻ കളഞ്ഞു നിൽക്കാൻ തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാൽ 24നോട്. താൻ പത്ത് വർഷമായി പ്രവർത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടിപി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും സിപിഐഎം നേതാക്കളിലും പ്രവർത്തകരിലും വിശ്വാസം ഉണ്ടെന്നും ഇഖ്ബാൽ പറഞ്ഞു. കേരളാ കോൺഗ്രസിനു വേണ്ടി ഏറ്റവും ത്യാഗം സഹിച്ച പ്രവർത്തകനാണ് താനെന്നും ഇഖ്ബാൽ പറഞ്ഞു.
കുറ്റ്യാടിയിലെ സിപിഐഎം പ്രവർത്തകരുടെ വികാരം മാനിക്കുന്നു. കുറ്റ്യാടിയിലെ സാധാരണ പ്രവർത്തകരുടെ അണപ്പൊട്ടിയ പ്രതിഷേധമാണ് പുറത്തു വന്നത്. പാർട്ടിയുടെ സീറ്റ് കേരളാ കോൺഗ്രസിന് പോയത്തിലെ പ്രതിഷേധം സ്വഭാവികമാണെന്നും അതിൽ അവരെ കുറ്റം പറയാനാകില്ലെന്നും മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.
സാധാരണ പ്രവർത്തകർക്ക് സംസ്ഥാന തല മുന്നണി ബന്ധങ്ങളെ കുറിച്ച് അറിയില്ല. കുറ്റ്യാടിയിലെ സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനം ജോസ് കെ മാണി പ്രഖ്യാപിക്കും. തനിക്കും പാർട്ടിക്കും ദോഷമുള്ള തീരുമാനം ജോസ് കെ മാണി എടുക്കില്ലെന്നും സിപിഐഎം നേതാക്കളുമായുള്ള ചർച്ച സൗഹൃദപരമായിരുന്നുവെന്നും ഇഖ്ബാൽ പറഞ്ഞു.
Story Highlights – Muhammed Iqbal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here