നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ?; കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായി സൂചന

നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി വിവരം. നേമം മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് ലഭിക്കുന്ന സൂചന. നേമത്ത് മത്സരിക്കാൻ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അറിയിച്ച സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നത്.
ഹൈക്കമാൻഡ് പറയുന്നത് എന്തായാലും അതിനൊപ്പം നിൽക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തേ അറിയിച്ചിരുന്നത്. നേമത്ത് ആര് എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ മുല്ലപ്പള്ളിയോ രമേശ് ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ തയ്യാറായിട്ടില്ല. ജനപിന്തുണയുള്ളതും ശക്തനുമായ നേതാവിനെയാകും നേമത്ത് സ്ഥാനാർത്ഥിയാക്കുക എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. മറ്റന്നാൾ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നും ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ തുടരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാകും കേരളത്തിലേക്ക് മടങ്ങിയെത്തുക. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ നാളെ സംസ്ഥാനത്തേക്ക് തിരികെ എത്തും.
Story Highlights – Mullppally ramachandran, Nemom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here