പാസ്‌വേർഡ് പങ്കുവെക്കൽ ഇനി നടക്കില്ല; നിയന്ത്രണത്തിനൊരുങ്ങി നെറ്റ്‌ഫ്ലിക്സ്

Netflix Cracking Shared Passwords

പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. പാസ്‌വേർഡ് പങ്കുവെക്കുന്നത് തടയാൻ പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചില അക്കൗണ്ടുകളിൽ മാത്രമേ ഇത്തരം സന്ദേശങ്ങൾ കാണിച്ചു തുടങ്ങിയിട്ടുള്ളൂ എന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.

‘ഈ അക്കൗണ്ട് ഉടമയോടൊപ്പമല്ല നിങ്ങൾ കഴിയുന്നതെങ്കിൽ, തുടർന്ന് കാണുന്നതിന് നിങ്ങൾ സ്വന്തം അക്കൗണ്ട് എടുക്കണം’ എന്നാണ് പ്രത്യക്ഷപ്പെടുന്ന സന്ദേശം. ഈ സന്ദേശം പ്രത്യക്ഷപ്പെടുമ്പോൾ അത് ഒഴിവാക്കി വീണ്ടും നെറ്റ്ഫ്ലിക്സ് കാണാൻ ഉപഭോക്താക്കൾക്ക് കഴിയും. അടുത്ത തവണ നെറ്റ്ഫ്ലിക്സ് തുറക്കുമ്പോൾ വീണ്ടും ഈ സന്ദേശം പ്രത്യക്ഷപ്പെടും. ഏറെ താമസിയാതെ സ്ട്രീമിങ് തുടരാൻ അവർ പുതിയ അക്കൗണ്ട് എടുക്കേണ്ടതായി വരും. ഈ നിയന്ത്രണം നിലവിൽ വന്നാൽ ടെക്സ്റ്റ് മെസേജ് വഴിയോ ഇ-മെയിൽ വഴിയോ നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ.

നെറ്റ്ഫ്ലിക്സ് നിബന്ധന അനുസരിച്ച് അക്കൗണ്ട് ഉടമയുടെ വീടിനു പുറത്ത് താമസിക്കുന്ന ആൾക്ക് അക്കൗണ്ട് പാസ്‌വേർഡ് പങ്കുവെക്കാൻ പാടില്ല.

Story Highlights – Netflix Cracking Down on Shared Passwords

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top