റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചതിന് എതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

roy k paulose

ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചതിന് എതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. റോയി കെ പൗലോസിനെ അനുകൂലിക്കുന്നവര്‍ 11 മണിക്ക് പ്രത്യേക യോഗം ചേരും. നാല് മണ്ഡലം പ്രസിഡന്റമാരും അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാരും ഒപ്പമെന്നാണ് റോയി കെ പൗലോസിന്റെ അവകാശവാദം.

കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഇടുക്കിയില്‍ സിറിയക് തോമസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരിച്ച് തോറ്റിരുന്നു. യുവ നേതൃത്വവും റോയി കെ പൗലോസിന് പിന്തുണയുമായുണ്ട്. ഉമ്മന്‍ ചാണ്ടിയും റോയി കെ പൗലോസിന് ഇടുക്കി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top