സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു

നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി നാമനിർദേശപത്രിക സമർപ്പിച്ചു. മമതയുടെ ദുർഭരണം അവസാനിക്കാൻ പോവുകയാണെന്ന് സുവേന്ദു പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് . ഈ അവസ്ഥ മറികടക്കാൻ തൃണമൂൽ കോൺഗ്രസിനെ നീക്കം ചെയ്യണം. തൃണമൂൽ കോൺഗ്രസ് ഒരു സ്വകാര്യ കമ്പനിയായി മാറി, അവിടെ ദീദീക്ക് മാത്രമേ സ്വതന്ത്രമായി സംസാരിക്കാൻ കഴിയൂവെന്ന് സുവേന്ദു അധികാരി പറഞ്ഞു.
2016ൽ നന്ദിഗ്രാമിൽ നിന്ന് തൃണമൂൽ കൊൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചിരുന്നു സുവേന്ദു. താൻ നന്ദിഗ്രാമിൽ നിന്ന് മാത്രമേ മത്സരിക്കുകയുള്ളുവെന്ന് മമത പരസ്യപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മുൻ അനുയായി സുവേന്ദുവിനെ തന്നെ എതിർ സ്ഥാനാർത്ഥിയായി ബിജെപി കളത്തിലിറക്കിയത്.
Story Highlights – suvendhu adhikari files nomination
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here