ഗംഭീര സ്ക്രീൻ പ്രസൻസ്, മികച്ച തിയറ്റർ എക്സ്പീരിയൻസ്; മമ്മൂട്ടി ചിത്രം പ്രീസ്റ്റിനെക്കുറിച്ച് പ്രേക്ഷകർ

മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ. ആദ്യ പകുതിയ്ക്ക് ശേഷം തന്നെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ചിത്രത്തെ ഹൊറർ മിസ്റ്റീരിയസ് – ത്രില്ലർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. സിനിമ മികച്ച തിയറ്റർ എക്സ്പിരിയൻസ് ആണെന്നും ചിത്രം മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. മികച്ച മേക്കിങ് കൊണ്ട് ഗംഭീര തിയറ്റർ അനുഭവം സമ്മാനിച്ച നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്ക് ബിഗ് സല്യൂട്ട് നൽകിയിരിക്കുകയാണ് സിനിമ ആസ്വാദകർ.

ചിത്രത്തിൽ ബേബി മോണിക്കയുടെ അഭിനയത്തെകുറിച്ചും മികച്ച അഭിപ്രായങ്ങൾ വരുന്നുണ്ട്. കൊവിഡിനെ തുടര്ന്ന പ്രതിസന്ധിയിലായ തിയറ്റർ വ്യവസായത്തിന് ഉണർവ് പകരുന്ന സിനിമയാണ് പ്രീസ്റ്റ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.


മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദി പ്രീസ്റ്റ്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമൽ , മധുപാൽ , ജഗദീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here