കെ സുരേന്ദ്രന് രണ്ടിടത്ത് സാധ്യത; ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം അൽപസമയത്തിനകം

BJP election committee meeting

സംസ്ഥാനത്തെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകാൻ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം അൽപസമയത്തിനകം ഡൽഹിയിൽ ആരംഭിക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചേക്കും. സുരേഷ് ഗോപിയും ശോഭാസുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിൽ കാര്യമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്ഥാനാർത്ഥിപ്പട്ടികയിൽ വരുത്തിയത്. സുരേഷ്ഗോപിയും, ശോഭാ സുരേന്ദ്രനും മത്സരിക്കും. ചർച്ചയുടെ ഒരുഘട്ടത്തിൽ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയർന്നെങ്കിലും തൃശ്ശൂരിലോ വട്ടിയൂർകാവിലോ മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനം രാജശേഖരൻ തന്നെ മത്സര രംഗത്ത് ഉണ്ടാകും. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്തും മത്സരിച്ചേക്കും.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 2016ൽ 89 വോട്ടുകൾക്ക് കൈവിട്ട മഞ്ചേശ്വരം കേന്ദ്രനേതൃത്വത്തിന്റെ സർവ്വേയിൽ വിജയസാധ്യതയുള്ള മണ്ഡലമാണ്. എ പ്ലസ് മണ്ഡലങ്ങൾക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തനായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബിജെപി ആസ്ഥാനത്തെ യോഗത്തിലാണ് സ്ഥാനാർത്ഥിപട്ടിക അംഗീകരിക്കുക. നാളെ മാത്രമേ പ്രഖ്യാപനമുണ്ടാകൂ. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ എപ്ലസ് മണ്ഡലങ്ങളിലുള്ള സ്ഥാനാർഥികളെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

Story Highlights – BJP election committee meeting will begin shortly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top