നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാർത്ഥിയാകും. അഡ്വ. ആർ സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാർത്ഥി. എം. ടി നിക്‌സൺ പറവൂരും സി. സി മുകുന്ദൻ നാട്ടികയിലും സ്ഥാനാർത്ഥിയാകും. ചടയമംഗലത്ത് പരിഗണിച്ചിട്ടുള്ള ചിഞ്ചുറാണിക്കെതിരെ പ്രാദേശിക തലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ആകെ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ നാല് സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക സിപിഐ പുറത്തുവിട്ടത്.

Story Highlights – cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top