ചടയമംഗലത്ത് ജെ ചിഞ്ചുറാണിക്കെതിരെ സിപിഐയുടെ പ്രതിഷേധം

CPI protests Chinchurani Chadayamangalam

ചടയമംഗലത്ത് വീണ്ടും സിപിഐയുടെ പരസ്യ പ്രതിഷേധം. ജെ ചിഞ്ചുറാണിക്കെതിരെയാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രകടനം. ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചന വന്നപ്പോൾ തന്നെ സിപിഐ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെ ചടയമംഗലം ഒഴിച്ചിട്ടുകൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. പിന്നീട് പ്രാദേശിക, ജില്ലാ നേതൃത്വത്തിൻ്റെ എതിർപ്പുകളെ മറികടന്ന് സംസ്ഥാന നേതൃത്വം ചിഞ്ചുറാണിയിൽ തന്നെ ഉറച്ചുനിന്നു.

ജില്ലയിലെ നാല് സിപിഐ സ്ഥാനാർത്ഥികളിൽ ഒരാൾ വനിതയാവണമെന്ന തീരുമാനത്തെ തുടർന്നാണ് ഇവിടെ ചിഞ്ചുറാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇവിടെ പ്രതിഷേധം ഉണ്ടായത്.

Story Highlights – CPI protests against J Chinchurani in Chadayamangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top