കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചാണ് പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തിയത്. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു.

കൊല്ലത്ത് ബിന്ദു കൃഷ്ണയെ പരിഗണിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബിന്ദു കൃഷ്ണയെ പിന്തുണച്ച് ഒരു വിഭാഗം നേതാക്കൾ രാജിവച്ചു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയത്. വനിതാ മത്സ്യത്തൊഴിലാളികൾ ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചു.

Read Also : ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതിൽ പ്രതിഷേധം; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതായി ബിന്ദു കൃഷ്ണ പറഞ്ഞു. നാല് വർഷമായി കൊല്ലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ധർമ്മടത്തായാലും മത്സരിക്കുന്നതിൽ ഭയമില്ല. പക്ഷേ, കൊല്ലം മണ്ഡലം ലഭിച്ചില്ലെങ്കിൽ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Story Highlights – Bindu krishna, DCC, Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top