തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിലെ പ്രതിമകളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിക്കുന്നു. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് അതിര്‍ത്തിയിലെ പ്രതിമകള്‍.

കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എംജിആര്‍ തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകള്‍ തുണികൊണ്ട് പൊതിഞ്ഞുകെട്ടിയും മൂടുപടം അണിയിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം ഒളിപ്പിച്ചു. ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറയ്ക്കും. ചിലയിടങ്ങളില്‍ കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ കമ്മീഷന്റെ ഈ നടപടിയോട് വോട്ടര്‍മാരില്‍ പലര്‍ക്കും വിയോജിപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top