ഇന്ത്യക്കാർക്ക് വീസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യം; ചരിത്രവും പ്രകൃതി സൗന്ദര്യവും ഇഴചേരുന്ന സെർബിയ
ഇന്ത്യക്കാർക്ക് വീസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമാണ് സെർബിയ. ചരിത്രവും പ്രകൃതി സൗന്ദര്യവും കൊണ്ട് അത്ഭുതം തീർക്കുന്ന സെർബിയയിലേക്കുള്ള യാത്രയ്ക്ക് ഹോട്ടൽ ബുക്കിങ്ങും ട്രാവൽ ഇൻഷുറൻസിന്റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം കൈയിൽ കരുതിയാൽ മതി. മാത്രമല്ല കുറഞ്ഞ നിരക്കുകളിൽ വിമാന ടിക്കറ്റും ലഭിക്കും.
അധികം സഞ്ചാരികൾ ഒന്നും വന്നെത്തിയിട്ടില്ലാത്ത ഒട്ടനേകം മനോഹര സ്ഥലങ്ങൾ സെർബിയയിലുണ്ട്. അത്തരത്തിലൊരു ഇടമാണ് റോസോമകാ കാന്യോൺ. ബാൽക്കൻ പാർവതനിരകളിലുള്ള സ്ലാവിഞ്ച ഗ്രാമത്തിനടുത്തായി കാണുന്ന ഒരു ചെറിയ മലയിടുക്കാണിത്. വളരെ വിചിത്രമായ ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ പ്രത്യേകത.
റോസോമാകാ നദിയിൽ നിന്നും ഒഴുകി വരുന്ന ജലത്തിന്റെ ശക്തി മൂലം, പാറ അരികുകളിൽ നിന്നും പൊടിഞ്ഞ്, അവസാനം അവശേഷിച്ച പാറക്കൂട്ടങ്ങൾക്ക് കലങ്ങളുടെയും കുട്ടകളുടെയും ആകൃതിയാണ്. ചുണ്ണാമ്പു കല്ലുകളാണ് ഇവിടെയുള്ളത്. 500 മീറ്റർ നീളവും 70 മീറ്റർ ഉയരമുണ്ട് ഈ മലയിടുക്കിന്.
മലയിടുക്കിനു താഴെയുള്ള ജലത്തിന് 5 – 6 ഡിഗ്രിക്കടുത്താണ് എപ്പോഴും താപനില ഉണ്ടാകുക. എന്നാൽ കുത്തനെയുള്ള പാറകളായതിനാൽ ഇവിടേക്ക് എത്തിച്ചേരാൻ പ്രയാസമാണ്. നദിയിൽ അവിടെയിവിടെയായി മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങൾ കാണാം.
Read Also : പ്രകൃതിദത്ത അത്ഭുത പടവുകൾ; രോഗശാന്തി നൽകാൻ ശേഷിയുള്ള നീരുറവ ”ബഡാബ്-ഇ-സർട്ട്”
പിറോട്ട് പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് റോസോമാക മലയിടുക്ക് ഉള്ള സ്ലാവിഞ്ച ഗ്രാമം. ഹൈക്കർമാർ, പർവതാരോഹർ , സാഹസിക പ്രേമികൾ എന്നിങ്ങനെയുള്ള ആളുകൾ ആണ് കൂടുതലായും ഇവിടേക്ക് എത്താറുള്ളത്. പുരാതനമായ നിരവധി ഗ്രാമങ്ങളുള്ള ഇടമാണ് സോവ്‌സി. ഏറെ പ്രശസ്തമായ ബാൾഡ് ജീസസ് പള്ളി കാണാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ പള്ളി ഒരു ഗുഹക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മുടിയില്ലാത്ത യേശുവിന്റെ ഏറെ അപൂർവമായ രൂപമാണ് ഇവിടം കാണാനാകുക.
Story Highlights – Indians can Travel without visa, Serbia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here