മലപ്പുറത്ത് പതിനാലുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

മലപ്പുറത്ത് പതിനാലു വയസുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പെലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ ഇനിയും മൂന്ന് പ്രതികളെ പിടികൂടാനുണ്ട്.
ലോക്ക്ഡൗണിന് മുന്‍പ് പെണ്‍കുട്ടി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. ശേഷം മയക്കുമരുന്ന് നല്‍കി നിരവധി തവണ പെണ്‍കുട്ടിയെ ഏഴോളം യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു. ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ ഒന്നാം പ്രതി വീട്ടിലും മയക്കുമരുന്ന് എത്തിച്ചു കൊടുത്തു. പിന്നീട് ഈ യുവാവിന്റെ സഹായത്താല്‍ ഇയാളുടെ സുഹൃത്തുക്കള്‍ കുട്ടിയെ വീട്ടില്‍ എത്തി ഉപദ്രവിക്കുകയായിരുന്നു.
നാട്ടുകാരില്‍ ചിലരാണ് സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. പെണ്‍കുട്ടിയെ വീട്ടിലെത്തി പ്രതികള്‍ പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ ഇതുവരെ അഞ്ചോളം പ്രതികളാണ് പിടിയിലായത്. ഇനി മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലാകാനുണ്ട്.
Story Highlights – Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here