Advertisement

ബഹിരാകാശ മേഖലയിൽ, പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

March 13, 2021
Google News 2 minutes Read

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (ഐ എൻ എസ് എൽ) ബഹിരാകാശ മേഖലയിൽ, അടുത്ത അഞ്ചു വർഷത്തിനിടെയിൽ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്നു. ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് അവസരമൊരുക്കുന്നതിനായി രൂപവത്കരിച്ച പൊതുമേഖല സ്ഥപനമാണ് ഐ എൻ എസ് എൽ. സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ഉൾപ്പെടെ ഐഎൻഎസ്എൽ ലക്ഷ്യമിടുന്നു.

2019 മാർച്ച് ആറിന് നിലവിൽ വന്ന പൊതുമേഖല കമ്പനി ഐഎസ്ആർഒയുടെ വിദുര സംവേദന ഉപഗ്രഹങ്ങളും വാർത്താവിനിമയ ഉപഗ്രഹങ്ങളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹിരാകാശ വകുപ്പുമായി ചർച്ച നടത്തി വരുകയാണ്. അടുത്ത വര്ഷം മുതൽ ഓരോ വർഷവും 2000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, അഞ്ചു വര്ഷം ഇത് തുടരുമെന്നും ഈ കാലയളവിലേക്കായി 300 ഓളം മാനവവിഭവ ശേഷി ആവശ്യമാണെന്നും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജി നാരായണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ രാധാകൃഷ്‍ണൻ ദുരൈരാജ് എന്നിവർ അറിയിച്ചു.

Read Also : ഇന്ത്യ നിർമ്മിച്ച ഐഎൻഎസ് കരഞ്ച് അന്തർ വാഹിനി, ഇനി നാവികസേനയുടെ ഭാഗം

2021 – 2022 ബജറ്റിൽ കേന്ദ്ര സർക്കാർ 700 കോടിയാണ് ഐഎൻഎസ്എല്ലിനായി വകയിരുത്തിയിട്ടുള്ളത്. നാലോളം വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെ കരാർ ഇതിനോടകം തന്നെ ഐ എൻ എസ് എല്ലിന് ലഭിച്ചിട്ടുണ്ട്. ഓഹരിയിലൂടെയും വായ്‌പയിലൂടെയും ആണ് പണം കണ്ടെത്തുക.

Story Highlights – New Space India to Invest 10000 crore in 5 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here