ഇന്ത്യ നിർമ്മിച്ച ഐഎൻഎസ് കരഞ്ച് അന്തർ വാഹിനി, ഇനി നാവികസേനയുടെ ഭാഗം

ഇന്ത്യ നിർമ്മിച്ച അന്തർ വാഹിനി ഐഎൻഎസ് കരഞ്ച് ഇനി നാവികസേനയുടെ ഭാഗം. 1565 ടൺ ഭാരമുണ്ട് ഈ അന്തർവാഹിനിയ്ക്ക്. മുംബൈ മാസഗോൺ കപ്പൽ നിർമ്മാണശാലയിലാണ് കമ്മീഷൻ ചെയ്തത്. ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിനറൽ കരംബീർ സിംഗ്, മുൻ നാവികസേനാ മേധാവി വി.എസ് ശെഖാവത്ത് അടക്കമുള്ളവർ പങ്കെടുത്തു.
സ്കോർപിയർ വിഭാഗത്തിൽപെടുന്ന അന്തർ വാഹിനിയാണ് ഐഎൻഎസ് കരഞ്ച്. ഡീസൽ ഇലക്ട്രിക്ക് അറ്റാക്ക് അന്തർവാഹിനികളാണ് സ്കോർപിയൻ വിഭാഗത്തിൽ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തിൽപെടുന്ന മൂന്നാമത്തെ അന്തർ വാഹിനിയാണ്. ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖന്ധേരി എന്നിവ ഇപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാണ്. ഇവയും എംഡിഎല്ലിൽ തന്നെയാണ് നിർമ്മിച്ചത്.
2005 ൽ ആറ് അന്തർ വാഹിനികൾ നിർമ്മിക്കാനാണ് എംഡിഎല്ലിൽ, ഇന്ത്യ ഓർഡർ നൽകിയത്. ഇപ്പോൾ നാവിക സേനയുടെ ഭാഗമായ ഐഎൻഎസ് കരഞ്ച് വെസ്റ്റേൺ നേവൽ കമാന്റിന്റെ ഭാഗമാകും.
Story Highlights – INS Karanj, India’s third Scorpene-class diesel-electric submarine commissioned Indian Navy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here