ബിജെപി രാജ്യത്തെ കൊള്ളയടിച്ചു: രാകേഷ് ടികായത്

Rakesh Tikait BJP robbed

ബിജെപി രാജ്യത്തെ കൊള്ളയടിച്ചു എന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. നന്ദിഗ്രാമിലേക്ക് പോയി ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കർഷകരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ നടത്തിയ മഹാപഞ്ചായത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ നന്ദിഗ്രാമിലേക്ക് പോവുകയാണ്. വിളകൾ ശരാശരി താങ്ങുവില അനുസരിച്ചല്ല വാങ്ങുന്നതെന്ന് അവരോട് പറയും. മുഴുവൻ രാജ്യത്തെയും കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് അവരോട് ആവശ്യപ്പെടും.”- ടികായത് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കാർഷിക നിയമങ്ങൾക്കെതിരായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. നാളെ കൊൽക്കത്തയിലും മറ്റന്നാൾ സിംഗൂരിലും അസൻസോളിലും കർഷക സംഘടനകൾ വിവിധ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കർഷക സംഘടനകളുടെ ലക്ഷ്യം. ഡൽഹി അതിർത്തികളിലെ കർഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.

Story Highlights – Rakesh Tikait says ‘BJP has robbed the country’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top