കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ കോൺഗ്രസിൽ കലാപം; അൻപതിലേറെ പ്രവർത്തകർ രാജിക്കൊരുങ്ങുന്നു

congress muslim league kongad

കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകിയതിൽ കോൺഗ്രസിൽ കലാപം. മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ കോങ്ങാട് യോഗം ചേർന്നു. സീറ്റ് വിട്ടുകൊടുക്കൽ പ്രതിഷേധിച്ച് അൻപതിലേറെ പ്രവർത്തകർ രാജിക്കൊരുങ്ങുകയാണ്.

അതേസമയം പട്ടാമ്പി സീറ്റ് കിട്ടാത്തതിൽ മുസ്‌ലിം ലീഗിനകത്തും പ്രതിഷേധമുയരുകയാണ്. പല മണ്ഡലങ്ങളിലും ലീഗ് പ്രവർത്തകർ രഹസ്യയോഗം ചേർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാൻ യൂത്ത് ലീഗ് പ്രവർത്തകർക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സാദത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് പ്രവർത്തകർ യോഗം ചേരും.

Story Highlights – rift between congress and muslim league in kongad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top