ശ്രീലങ്കയിൽ ബുർഖയും ഇസ്ലാമിക് പള്ളിക്കൂടങ്ങളും നിരോധിക്കുന്നു

Sri Lanka ban burqa

ശ്രീലങ്കയിൽ ബുർഖയും ഇസ്ലാമിക് പള്ളിക്കൂടങ്ങളും നിരോധിക്കുന്നു. കേന്ദ്രമന്ത്രി സരത് വീരസേഖരയാണ് ഇക്കാര്യം അറിയിച്ചത്. മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ബുർഖ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം അറിയിച്ചു. മുൻകാലങ്ങളിൽ സ്ത്രീകൾ ബുർഖ അണിയാറില്ലായിരുന്നു എന്നും മതതീവ്രവാദത്തിൻ്റെ ഭാഗമായാണ് ബുർഖ വന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

“മുൻകാലങ്ങളിൽ മുസ്ലിം സ്ത്രീകളോ പെൺകുട്ടികളോ ഒരിക്കലും ബുർഖ ധരിക്കാറില്ലായിരുന്നു. അടുത്തിടെ വന്ന മതതീവ്രവാദത്തിൻ്റെ അടയാളമാണ് അത്. അത് ഞങ്ങൾ നിശ്ചയമായും നിരോധിക്കും.”- അദ്ദേഹം പറഞ്ഞു.

2019ലെ ഭീകരാക്രമണത്തിനു ശേഷം രാജ്യത്ത് ബുർഖ താത്കാലികമായി നിരോധിച്ചിരുന്നു. 250ലധികം പേർ മരണപ്പെട്ട ഈ ആക്രമണത്തിനു ശേഷം രാജ്യത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിരുന്നു. 2 വർഷങ്ങൾക്കു ശേഷം ശ്രീലങ്ക ബുർഖ പൂർണമായി നിരോധിക്കുകയാണ്.

ആയിരത്തിലധികം ഇസ്ലാമിക പള്ളിക്കൂടങ്ങൾ പൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. ഈ പള്ളിക്കൂടങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം ആരോപിക്കുന്നു. സ്കൂൾ തുറന്ന് വിദ്യാർത്ഥികളെ തോന്നിയതെന്തും പഠിപ്പിക്കാൻ ആർക്കും അവനുവാദമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – Sri Lanka to ban burqa, shut many Islamic schools

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top