യുപി ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയ മുസ്ലിം ബാലനെ തല്ലിയ സംഭവം; ഒരാൾ അറസ്റ്റിൽ

Muslim boy drinking temple

ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയ മുസ്ലിം ബാലനെ തല്ലിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയതിന് ഒരാൾ കുട്ടിയെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ശ്രിംഗി നന്ദൻ യാദവ് എന്നയാളാണ് അറസ്റ്റിലായത്. ബീഹാറിലെ ഭഗലാപൂരിലാണ് ഇയാൾ താമസിക്കുന്നത്. ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് അറിയിച്ചു.

വൈറലായ വീഡിയോയിൽ പ്രതി ബാലനോട് അവൻ്റെ പേരും പിതാവിൻ്റെ പേരും ചോദിക്കുന്നതായി കാണാം. ഇത് പറഞ്ഞുകഴിയുമ്പോൾ അമ്പലത്തിൽ എന്താണ് ചെയ്തത് എന്നായി പ്രതിയുടെ ചോദ്യം. വെള്ളം കുടിക്കാനായി കയറിയതാണെന്ന് പറയുമ്പോൾ പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.

Story Highlights – up man thrashing Muslim boy for drinking water at temple, leads to arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top