കിഴിശ്ശേരിയില്‍ പഞ്ചകര്‍മ മസാജിംഗ് സെന്ററിന്റെ മറവില്‍ കഞ്ചാവ് വില്‍പന; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയില്‍ പഞ്ചകര്‍മ മസാജിംഗ് സെന്ററിന്റെ മറവില്‍ മയക്കുമരുന്ന്- കഞ്ചാവ് വില്‍പന. നാല് കിലോ കഞ്ചാവുമായി വ്യാജ വൈദ്യനും കൂട്ടാളിയും ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിന്‍റെ പിടിയിലായി.
കിഴിശ്ശേരി അല്‍ ഹബീബ് അക്യു പഞ്ചര്‍- പഞ്ചകര്‍മ മസാജിംഗ് സെന്ററിന്റെ മറവിലാണ് മയക്കുമരുന്ന്- കഞ്ചാവ് വില്‍പന നടന്നിരുന്നത്. നാട്ടുവൈദ്യ ചികിത്സയും അക്യുപഞ്ചര്‍, മാറാത്ത അസുഖങ്ങള്‍ മാറ്റുന്നു എന്ന പേരുകളില്‍ ലഹരി കച്ചവടമാണ് കിഴിശ്ശേരി കുഴിമണ്ണ സ്വദേശി മുഹമ്മദ് എന്ന ഹിജാമ മുഹമ്മദ് നടത്തിയിരുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുച്ചീട്ടുകളിക്കാരനായ ഇയാള്‍ ചികിത്സ തുടങ്ങിയത്. തൃപ്പനച്ചി പാലക്കാട് സ്വദേശി വെണ്ണക്കോടന്‍ നാസര്‍ എന്നയാളാണ് കൂടെ പിടിയിലായത്.
Read Also : പറവൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
ജിഎല്‍പി സ്‌കൂള്‍ കിഴിശ്ശേരിക്ക് തൊട്ടു മുന്‍പിലാണ് വ്യാജ ചികിത്സ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ വ്യാജ ചികിത്സ മൂലം അപകടം പറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വില്‍പനയ്ക്ക് പുറമെ കഞ്ചാവ് വലിക്കാനുള്ള സൗകര്യവും സ്ഥാപനത്തില്‍ ഒരുക്കി നല്‍കിയിരുന്നു. കഞ്ചാവ് പുകച്ച് ഉപയോഗിക്കാനുള്ള ഉപകരണവും പിടിച്ചെടുത്തു. ഇതിന് പുറമെ സിറിഞ്ചുകളും മറ്റ് ലേബല്‍ ഇല്ലാത്ത മരുന്നുകളും കണ്ടെത്തി. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here