പറവൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

paravur ganja seized

എറണാകുളം വടക്കൻ പറവൂരിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ കൂനംമ്മാവ് സ്വദേശി അനീഷ്, വരാപ്പുഴ തിരുമുപ്പം സ്വദേശ കൃഷ്ണകുമാർ എന്നിവരെയാണ് വടക്കൻ പറവൂർ എക്‌സൈസ് പിടികൂടിയത്.

വരാപ്പുഴ തിരുമുപ്പത്ത് വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ ഇരുവരും എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പറവൂർ, വരാപ്പുഴ മേഖലകളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. നിജുമോൻ പറഞ്ഞു.

Story Highlights – paravur ganja seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top