എലത്തൂര്‍ മണ്ഡലം മാണി സി. കാപ്പന്‍ വിഭാഗത്തിന് നല്‍കിയതിനെതിരെ പ്രതിഷേധം; സീറ്റ് വില്‍ക്കരുതെന്ന് പോസ്റ്ററുകള്‍

എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മണ്ഡലത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളുടെ തീരുമാനം. എലത്തൂരില്‍ എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

എലത്തൂര്‍ മണ്ഡലത്തില്‍ എന്‍സികെയുടെ പ്രവര്‍ത്തകരില്ലെന്നും അതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. നേരത്തെയും ഇത്തരത്തിലുള്ള ആവശ്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഷയത്തില്‍ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Story Highlights – Elathur constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top