കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയല്ല തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്: കെ. ബാബു

കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയല്ല തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് നിയുക്ത സ്ഥാനാര്‍ത്ഥി കെ.ബാബു. മണ്ഡലത്തിലെ വിമത സ്വരങ്ങള്‍ ഒറ്റപ്പെട്ടതാണ്. തനിക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ അതൊക്കെ തള്ളിക്കളയും. തൃപ്പൂണിത്തുറ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും കെ.ബാബു ട്വന്റിഫോറിനോട് പറഞ്ഞു.
സീറ്റ് സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലല്ല. എഐസിസി നടത്തിയ സര്‍വേയില്‍ മുന്‍പില്‍ വന്നത് എന്റെ പേരാണ്. വിജയസാധ്യതയും കണക്കിലെടുത്തു. ഇവിടെ നിര്‍ദേശിക്കപ്പെട്ട പല സ്ഥാനാര്‍ത്ഥികള്‍ക്കും തൃപ്പൂണിത്തുറയുമായി ബന്ധമുള്ളവരല്ല. തൃപ്പൂണിത്തുറ സിപിഐഎമ്മിന്റെ ഉരുക്കുകോട്ടയാണ്. ഇവിടെ ഏതെങ്കിലും സ്ഥാനാര്‍ത്ഥി ഒരു സുപ്രഭാതത്തില്‍ വന്നാല്‍ ജയിക്കില്ല. ഇവിടെ വളരെ ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കൂ. അപരിചിതനായ ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ ഇവിടെ ജയിക്കില്ലെന്നും കെ. ബാബു പറഞ്ഞു.
Story Highlights – K. Babu