Advertisement

‘ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാൻ എംപി കസേരയിൽ ഇരിക്കുന്നത്’ : സുരേഷ് ഗോപി

March 14, 2021
Google News 1 minute Read
suresh gopi reply to pandalam sudhakaran

പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി എംപി. ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാൻ എംപി കസേരയിൽ ഇരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ട്വന്റിഫോറിന്റെ എൻകൗണ്ടറിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കെ.മുരളീധരൻ രാജിവച്ച് മത്സരിക്കുമോ എന്ന് ബിജെപിയുടെ ബി.ഗോപാലകൃഷ്ണൻ ചോദിച്ചു. സുരേഷ് ഗോപി രാജിവച്ച് മത്സരിക്കട്ടെയെന്ന് കോൺഗ്രസിന്റെ പന്തളം സുധാകരൻ തിരിച്ചടിച്ചതോടെയാണ് പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി ടെലിഫോൺ ലൈനിൽ ചേർന്നത്.

‘മുരളീധരൻ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല ഞാൻ. അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ഞാൻ പറയൂ. പന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം. അത്തരം വിവരം വളച്ചൊടിക്കാൻ ശ്രമിക്കരുത്. ഞാൻ സർക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയിൽ ഞാൻ ജീവിക്കുന്നത്. പന്തളം സുധാകരൻ വീട്ടിൽ വന്നാൽ ഞാൻ എന്റെ കണക്കുകൾ കാണിച്ച് തരാം. എംപി ശമ്പളം ഞാൻ ഉപയോഗിച്ചിട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.

താൻ ഇപ്പോൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും, ആരോഗ്യനില തൃപ്തികരമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് ഇറങ്ങൂവെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാനായില്ലെന്നും ദേശിയ നേതൃത്വം ആവശ്യപ്പെട്ടാൽ ഉറപ്പായും ഇറങ്ങുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Story Highlights -suresh gopi reply to pandalam sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here