ധര്‍മ്മടം മണ്ഡലം വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക്; കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളി

ധര്‍മ്മടം മണ്ഡലം വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക്. ധര്‍മ്മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളി. ധര്‍മ്മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചു.

ഫോര്‍വേര്‍ഡ് ബ്ലോക്കിന് നിലവില്‍ ധര്‍മ്മടം മണ്ഡലമാണ് കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഇവിടെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ തീരുമാനം. നേരത്തെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ചാത്തന്നൂര്‍ അടക്കമുള്ള ചില മണ്ഡലങ്ങള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാനം ഇക്കാര്യത്തില്‍ മാറ്റമുണ്ടായി. അതിനാല്‍ മറ്റേതെങ്കിലും സീറ്റ് അനുവദിക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top