ചരിത്ര വിധി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് എൻ.സി.സിയിൽ ചേരാമെന്ന് ഹൈക്കോടതി

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് എൻ.സി.സിയിൽ ചേരാമെന്ന ചരിത്രപരമായ തീരുമാനവുമായി ഹൈക്കോടതി. വനിതാ വിഭാഗം എൻ.സി.സിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും പ്രാതിനിധ്യമുറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹീന ഹനീഫ എന്ന ട്രാൻസ്‌ജെൻഡർ യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ചരിത്രപരമായ തീരുമാനം.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് എൻ.സി.സിയിൽ അവർ സ്വയം വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം നൽകുന്നതാണ് ഉത്തരവ്. ലിംഗ വ്യത്യാസം വരുത്തിയാൽ പിന്നീട് ചേരാനാകില്ലെന്ന എൻ.സി.സിയുടെ വാദം തള്ളിയ കോടതി ഹർജിക്കാരിക്ക് വനിതാ വിഭാഗം എൻ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകി.

Story Highlights – Transgender, High court of Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top