സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ്

സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ് ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും മൂന്ന് ദിവസം നേരിട്ടും വാദം കേള്‍ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കോടതി പരിസരത്തെ അതീവസുരക്ഷാമേഖലയിലെ നിയന്ത്രണങ്ങള്‍ തുടരും.

ഒരു ദിവസത്തേക്ക് മാത്രമായിരിക്കും അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും പാസ് അനുവദിക്കുക. ഇതിനായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹൈബ്രിഡ് ഹിയറിംഗ് ആരംഭിക്കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. അതേസമയം, ഡല്‍ഹി ഹൈക്കോടതി ഇന്നുമുതല്‍ നേരിട്ട് വാദം കേള്‍ക്കുന്നതിലേക്ക് പൂര്‍ണമായും മാറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top