നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍

നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടി. സിപിഐഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ ആളാണ് മുരളീധരനെന്നും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പോലും ഇത്തവണ മുരളീധരന് ലഭിക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോന്നിയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. കോന്നിയിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെയും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെയും അതാത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്.
നേമത്ത് കെ. മുരളീധരന്‍ ജയിക്കാന്‍ വന്നതല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനെ സഹായിക്കാനാണ് കെ. മുരളീധരന്‍ ശ്രമിക്കുന്നത്. മുരളീധരന്‍ പണ്ടും സിപിഐഎമ്മിന്റെ പാളയത്തില്‍ പോയിട്ടുള്ളയാളാണ്. പിണറായി വിജയനെ സഹായിക്കാനാണ് കെ. മുരളീധരന്‍ നേമത്ത് മത്സരിക്കുന്നത്. സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ നേമത്ത് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here