തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസന്റെ കാറിന് നേരെ ആക്രമണം

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ്റെ കാറിനു നേരെ ആക്രമണം. കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പ്രചാരണം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ കമൽ ഹാസൻ്റെ കാറിൻ്റെ ഗ്ലാസ് തകർക്കുകയായിരുന്നു. ഇയാളെ പ്രവർത്തകർ തന്നെ പൊലീസിൽ ഏല്പിച്ചു.
അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിൻ്റെ ഗ്ലാസ് തകർത്തതിനു പിന്നാലെ എംഎൻഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മക്കൾ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ് ഓഫിസറുമായ എജി മൗര്യ വിവരം സ്ഥിരീകരിച്ചു. സംഭവത്തിൽ കമൽ ഹാസനു പരുക്കേറ്റിട്ടില്ല എന്നതാണ് വിവരം.
Read Also : കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
അതേസമയം, താൻ കമൽ ഹാസൻ്റെ ആരാധകനാണെന്ന് ഇയാൾ പിന്നീട് അറിയിച്ചു. കമൽ ഹാസൻ്റെ ആരാധകനാണെന്ന് അയാൾ പറയുന്നു. കമലിന് പരുക്കുകളൊന്നും പറ്റിയിട്ടില്ല. അദ്ദേഹത്തിൻ്റെ വാഹനത്തിനും കുഴപ്പം പറ്റിയിട്ടില്ല.
നടൻ കമൽഹാസനെതിരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമർശമാണ് പരാതിക്കിടയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here